"10+1 is not equal to 11."
പതിനൊന്നാം ക്ലാസ്സിലെ ആദ്യ ഫിസിക്സ് ക്ലാസ്സില്‍ നക്കു പറഞ്ഞ വരി ആണ് ഇത്.
അതായത് പത്താം ക്ലാസ്സ് വരെ പരീക്ഷയുടെ തലേന്ന് പഠിച്ച് മാർക്ക് വാങ്ങി കടന്നു കൂടിയത് പോലെ ഇനി നടക്കില്ല എന്ന്!
ശെരി ആയിരുന്നു. വളരെ ശെരി ആയിരുന്നു.
പത്താം ക്ലാസ്സില്‍ നല്ല മാർക്ക് ഉണ്ടായിരുന്നു. 12 ആം ക്ലാസ്സിന്റെ ആദ്യ pre-board കഴിഞ്ഞപ്പോള്‍ ഞാൻ principal ന്റെ മുറിയില്‍ പോയി ഒരു മുദ്രപത്രത്തില്‍ ഒപ്പ് വെച്ചു. അടുത്ത pre-board ന് രണ്ടു വിഷയത്തില്‍ കൂടുതൽ തോറ്റാല്‍, സ്വയം board പരീക്ഷയില്‍ നിന്ന് പിന്‍മാറി കൊള്ളാം എന്ന്.
അപ്പൊ കാര്യങ്ങളുടെ ഒരു കിടപ്പുവശം മനസ്സിലായി കാണുമല്ലോ. ഈ കാലഘട്ടത്താണ് കഥ നടക്കുന്നത്.
11 ആം ക്ലാസ്സിലെ നക്കുവിന്റെ ഒരു ഫിസിക്സ് ക്ലാസ്സ്. ഇപ്പോൾ പഠിപ്പിക്കുന്ന chapter എതാണെന്നു പോലും അറിയാതെ ആണ് ഞാന്‍ ഉള്‍പ്പെടെ പലരും ക്ലാസ്സില്‍ ഇരിക്കുന്നത്. നക്കു ക്ലാസ്സിലേക്ക് വന്നതും ക്ലാസ്സ് നിശബ്ദമായി.
പറയാന്‍ മറന്നു. നക്കു എന്നത് നാരായണന്‍കുട്ടി എന്നതിന്റെ ചുരുക്കം ആണ്. അംഗീകൃതമായ വിളിപ്പേര് ആയിരുന്നു അത്. അദ്ദേഹത്തിന്റെ ഒപ്പും അങ്ങനെ തന്നെ ആയിരുന്നു.
Matter ലേക്ക് വരാം.
സമയം 12:43 ആയി കാണും. നക്കുവിന്റെ ക്ലാസ്സും പരീക്ഷയും ഒക്കെ ഇങ്ങനെ വിചിത്ര സമയങ്ങളില്‍ ആയിരിക്കും ആരംഭിക്കുന്നത്. ഓരോ മിനുട്ടിനും വില ഉണ്ട് എന്നു മനസ്സിലാക്കി തരാനുള്ള അദ്ദേഹത്തിന്റെ ശ്രമം ആയിരുന്നു അത്.
"The exam will start at 2:32 PM. My class will start at 3:33 PM." അങ്ങനെ ഒക്കെ.
വീണ്ടും വിഷയത്തില്‍ നിന്നും തെന്നി മാറുന്നു.
നക്കു വന്നതും ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഓരോരുത്തര്‍ ആയി എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി. Sreenath, Anand, Vishnu, Kevin, Binu, CP, Anjana... ആര്‍ക്കും ഉത്തരം അറിയില്ല. അറിയാൻ വഴിയും ഇല്ല.
"താന്‍ എഴുന്നേക്ക്."
ഈയുള്ളവന്‍ തന്നെ.
അറിയില്ല എന്നു പറയാന്‍ വാ തുറക്കും മുമ്പ് ട്വിസ്റ്റ് വന്നു.
"ഈ ചോദ്യത്തിന്റെ ഗ്രാഫ് ബോർഡില്‍ പോയി വരയ്ക്കൂ."
ശുഭം!
ഇരുറോകളുടെ നടുവിലൂടെ ക്ലാസ്സിന്റെ മുന്നിലേക്ക് നടക്കുമ്പോള്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ടു, വിധി നടപ്പാക്കുന്ന ദിവസം കൊലക്കയറിലേക്ക് നടക്കുന്ന കുറ്റവാളിയുടെ നിസ്സഹായത ആയിരുന്നു എനിക്കും.
"നീ തീര്‍ന്നെടാ" എന്ന സഹതാപ തരംഗം ക്ലാസ്സിലെ എല്ലാവരുടേയും മുഖങ്ങളില്‍ അലയടിക്കുന്നുണ്ടായിരുന്നു.
'പടച്ചോനെ ഇങ്ങള് കാത്തോളീന്‍' എന്ന് മനസ്സിൽ ധ്യാനിച്ചു ഞാൻ ചോക്ക് എടുത്ത് ബോര്‍ഡിന്റെ അടുത്തേക്ക് പോയി.
Graph ആണ് വരയ്ക്കാന്‍ പറഞ്ഞത്. എന്തായാലും ഒരു 'L' അങ്ങ് വരച്ചേക്കാം.
അത് വരച്ചു.
ഇനി എന്ത്!
ചോക്ക് ഗ്രാഫിന്റെ ഒത്ത നടുക്ക് കൊണ്ട് വെച്ചു.
പെട്ടെന്ന് നക്കു ക്ലാസ്സിന് നേരേ തിരിഞ്ഞു.
"നിങ്ങളോട് ഒക്കെ ഒരു 100 തവണ പറഞ്ഞിട്ടുണ്ട് ഗ്രാഫ് വരയ്ക്കുമ്പോള്‍ ആദ്യമേ തന്നെ axis രണ്ടും name ചെയ്യണം എന്ന്..."
പിന്നെ എന്തൊക്കെയോ പറഞ്ഞു.
ഞാനും ക്ലാസ്സിന്റെ നേരേ തിരിഞ്ഞു. ശൂന്യമായ കുറേ കണ്ണുകള്‍. ഒരു പിടിവള്ളിക്കായി എന്റെ കണ്ണുകള്‍ പരതി. അപ്പോഴാണ് ആര്യയുടെ കണ്ണുകളില്‍ എന്റെ കണ്ണുകള്‍ ഉടക്കിയത്. അവൾ താടിക്ക് കയ്യും കൊടുത്തു ഇരിക്കുകയായിരുന്നു. ഞാൻ എന്റെ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. അവൾ പതുക്കെ ഒരു വിരലുകൊണ്ട് മൂക്കിനു താഴെ ഒരു മീശ വരച്ചു കാണിച്ചു. ഞാൻ ഒന്നു പുഞ്ചിരിച്ചു.
പ്രഭാഷണം കഴിഞ്ഞു നക്കു വീണ്ടും എന്റെ നേരേ തിരിഞ്ഞു.
"ആ വരയ്ക്ക്..."
ആര്യ വരച്ചത് പോലെ ഞാൻ അങ്ങ് വരച്ചു.
"Is this a coefficient of *എന്തോ ഒന്ന്*?"
മനസ്സു പറഞ്ഞു: "തമ്പുരാന് അറിയാം."
"Yes sir!" എന്നങ്ങു കാച്ചി.
"അപ്പൊ അറിയാം. എന്നിട്ടാണോ നിന്ന് പരുങ്ങിയത്. Good, go back to your place."
ഇരുറോകളുടെ നടുവിലൂടെ തിരികെ എന്റെ സീറ്റിലേക്ക് പോകുമ്പോള്‍ എന്റെ ഏകദേശ ഭാവം ഇങ്ങനെ ആയിരുന്നിരിക്കണം.
ശുഭം.
(കഥകള്‍ ഇനിയും ഉണ്ട്. തുടരും.)

(Screenshot from '+2 Free Period' by Karikku)
ശുഭം.
(കഥകള്‍ ഇനിയും ഉണ്ട്. തുടരും.)
❤️❤️
ReplyDelete